Posted by c.k.babu on Saturday, September 26, 2009
Under: പലവക
1. വളരെയേറെ യാത്ര ചെയ്തിട്ടുള്ള ഒരു മനുഷ്യന് ലോകത്തില്‍ എവിടെയെങ്കിലും മനുഷ്യമുഖത്തേക്കാള്‍ വിരൂപമായ പ്രദേശങ്ങള്‍ കണ്ടിട്ടുണ്ടാവുമോ എന്നു് സംശയിക്കണം - ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.
2. ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച കണ്ണാടിയുടെ പുറകില്‍ ഒരു ചാട്ടയുണ്ടായിരുന്നുവെന്നു് നീറ്റ്സ്ഷെ അതുവഴി എനിക്കു് മനസ്സിലാക്കിത്തന്നു.
4. മോശെയുടെ കനാന്ദേശവാഗ്ദാനം യഹൂദനെ യഹോവാഭക്തനാക്കി. വിശുദ്ധ പൗലോസിന്റെ ദൈവരാജ്യവാഗ്ദാനം മനുഷ്യനെ ക്രിസ്ത്യാനിയാക്കി. മാര്‍ക്സിന്റെ സ്ഥിതിസമത്വവാഗ്ദാനം മനുഷ്യനെ കമ്മ്യൂണിസ്റ്റാക്കി. മോശെയും, വിശുദ്ധ പൗലോസും, മാര്‍ക്സും യഹൂദരായിരുന്നു! "വാഗ്ദാനം" ഒരുപക്ഷേ ഒരു യഹൂദനായിരിക്കാം!
5. ഞാന്‍ നിന്നോടു് ആവശ്യപ്പെടുന്നതെന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ടു്!
6. ജീവിതം മനുഷ്യനു് സ്വൈര്യം കൊടുക്കുന്നില്ല; വിശ്വാസി ദൈവത്തിനും!
7. തലയില്‍ കുരങ്ങു്; മടിയില്‍ ലാപ്ടോപ്!
8. ഇരിക്കുന്ന കൊമ്പു് മുറിക്കാതിരിക്കുന്നതിനേക്കാള് ആരും ഇരിക്കാതിരിക്കുന്നതാവാം കൊമ്പിനിഷ്ടം!