ഈ 'ജീവന്' എന്നാല്‍ എന്നതാ സാധനം?
Posted by c.k.babu on Wednesday, September 30, 2009
Under: സാമൂഹികം
"മതമില്ലാത്ത ജീവന്" എന്ന പാഠഭാഗം വിവാദവിഷയമായിരിക്കുകയാണല്ലോ. അവിടെ 'ജീവന്' എന്നതു് ഒരു വിദ്യാര്‍ത്ഥിയുടെ പേരാണു്. ആ പാഠഭാഗം വായിച്ച എനിക്കു് അതില്‍ ഏതെങ്കിലും വിധത്തില്‍ ആരുടെ എങ്കിലും മതവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നതായോ, മതവികാരം വൃണപ്പെടുന്നതായോ തോന്നിയില്ല. ഇനി, ജീവന് എന്ന വാക്കു് ഭാഷാപരമായ അര്‍ത്ഥത്തില്‍ എടുത്താല്‍ എനിക്കു് എന്റെ ഈ നിലപാടു് തിരുത്തേണ്ടി വരുമോ? അഥവാ, 'ജീവനു്' സത്യത്തില്‍ ഒരു മതമുണ്ടോ? അതറിയണമെങ്കില്‍ ആദ്യം ജീവന് എന്തെന്നു് അറിയണമല്ലോ. ജീവന് എന്നതുകൊണ്ടു് ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നതു് പല മതങ്ങളും പഠിപ്പിക്കുന്ന, മനുഷ്യന് മരിച്ചാലും മരിക്കാത്ത, 'ആത്മാവു്' എന്ന എന്തോ ഒന്നു് അല്ല എന്നു് ആദ്യമേ സൂചിപ്പിക്കുന്നു. രൂപമെടുത്തു്, വളര്‍ന്നു്, അവസാനിക്കുന്ന, പൂര്‍ണ്ണമായ അനിശ്ചിതത്വത്തില്‍ അധിഷ്ഠിതമായ, ജൈവശാസ്ത്രപരമായ ഒരു പ്രതിഭാസം മാത്രമാണു് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ജീവന്. 'ആത്മാവു്' എന്ന വിഷയത്തെപ്പറ്റി പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടല്ല, നേരേ മറിച്ചാണു്. ഭൂമിയിലെ പല 'ആത്മീയരാജകൊട്ടാരങ്ങളുടെയും' അറപ്പുരകളില്‍ ടണ്‍ കണക്കിനു് ശേഖരിച്ചുവച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഈ ഒരു വിഷയത്തെപ്പറ്റി മാത്രം എഴുതിയിട്ടുള്ളവയാണു്. കൂലികൊടുത്തു് എഴുതിപ്പിച്ചിട്ടുള്ള ഒരു നല്ല പങ്കു് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ! ഏതു് നിലപാടുകള്‍ സ്ഥാപിക്കാന്‍ വേണ്ടിയാണോ അവ എഴുതപ്പെട്ടതു്, അവയെല്ലാം ഇന്നും പരിഹരിക്കപ്പെടാത്ത ചോദ്യങ്ങള്‍ മാത്രമായി അവശേഷിക്കുകയാണു്! 'ആത്യന്തികമായ അര്‍ത്ഥം' കണ്ടെത്തി എന്നു് 'വിശ്വസിക്കാനല്ലാതെ' മറ്റൊന്നും അവര്‍ അതുവഴി ഇന്നുവരെ നേടിയുമില്ല. അങ്ങനെ വെറുതെ വിശ്വസിക്കാനായിരുന്നെങ്കില്‍ ആ ബുദ്ധിമുട്ടുകളുടെ എന്തെങ്കിലും ആവശ്യം ഉണ്ടായിരുന്നോ? എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കുപോലും വിശ്വസിക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ 'തെളിയിക്കാന്‍' ആയിരക്കണക്കിനു് വര്‍ഷങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തിട്ടും, ഇതൊന്നും അറിയാത്ത ആ പാവങ്ങള്‍ നില്ക്കുന്നിടത്തുനിന്നുപോലും ഒരു ചുവടു് മുന്നോട്ടു് വയ്ക്കാന്‍ ഇന്നും കഴിയാത്ത പണ്ഡിതര്‍ അവരുടെ 'ചിന്താശേഷിയെപ്പറ്റി ചിന്തിക്കേണ്ട' കാലം അതിക്രമിച്ചിരിക്കുന്നു എന്നു് പറയേണ്ടിവരുന്നതില്‍ ഖേദിക്കുന്നു.
'മുട്ടുമ്പോള്‍ മാത്രം തൂറിയാല്‍ മതി എന്നു് തീരുമാനിച്ചു് മുക്കിത്തൂറുന്നവരോടു് ടാറ്റാ പറഞ്ഞു്' സ്വന്തവഴികള്‍ തേടി പിരിഞ്ഞ ശാസ്ത്രജ്ഞര്‍ തങ്ങള്‍ക്കു് ചുറ്റുമുള്ള ലോകത്തിലെ ചെറിയ ചെറിയകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കൊച്ചുകൊച്ചു് ചുവടുവയ്പുകളിലൂടെ അവര്‍ വളരെ ദൂരം പോവുകയും ചെയ്തു. മുക്കുന്നവര്‍ (മാമോദീസ മുക്കുന്നവരല്ല, തൂറാന്‍ മുട്ടാഞ്ഞിട്ടും ചുമ്മാ കഷ്ടപ്പെട്ടു് മുക്കിത്തൂറാന്‍ നോക്കുന്നവര്‍!) മുക്കാത്തവരെ ഭയപ്പെടുന്ന കാഴ്ച്ചയാണു് ഇന്നു് നമ്മള് കാണുന്നതു്! അനുഭവങ്ങളില്‍ നിന്നും പഠിക്കുക, അതു് പില്ക്കാലങ്ങളില് പ്രാവര്‍ത്തികമാക്കുക എന്നതു് മനുഷ്യബോധത്തിന്റെ ഭാഗമാണു്. അതുകൊണ്ടാണു് സഹസ്രാബ്ദങ്ങള്‍ ആദ്ധ്യാത്മികമായി കുത്തിയിരുന്നു് മുക്കിയിട്ടും തൂറാന്‍ കഴിയാതിരുന്ന 'ആത്മാവു്' എന്ന 'അമേധ്യം' ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചതു്. മുക്കുന്നവര്‍ മുക്കി മുക്കി കണ്ണൊക്കെ ശരിക്കും ചുവന്നു് ഉള്ളി മൂക്കുന്നപോലെ നല്ലപോലെ അങ്ങു് മൂക്കട്ടെ!
'ജീവന്' എന്ന പൊതുവില്‍ നിന്നും ആദ്യമായി മനുഷ്യജീവന് എന്ന 'ഘടകത്തെ' വേര്‍പെടുത്തി നമുക്കൊന്നു് ചിന്തിച്ചുനോക്കാം. ഒരുദാഹരണം: വ്യത്യസ്ത മതാനുയായികളായ രണ്ടു് ദമ്പതികള്‍ക്കു് ഒരാശുപത്രിയില്‍ ഒരേ രാത്രിയില്‍ ജനിക്കുന്ന രണ്ടു് കുഞ്ഞുങ്ങളെ ആരുമറിയാതെ കട്ടില് മാറ്റിക്കിടത്തിയാല്‍, ആര്‍ക്കും ഒരു സംശയത്തിനും ഇടവരാതെ വളര്‍ന്നു് വലുതാവാന്‍ അവരെ അനുവദിച്ചാല്‍, അവരുടെ മതങ്ങള്‍ അവരെ ജനിപ്പിച്ച മാതാപിതാക്കളുടേതാവുമോ? ഇല്ലല്ലോ? ഏതു് കുടുംബത്തില്‍ അവര്‍ വളരുന്നുവോ ആ കുടുംബത്തിലേതായിരിക്കും അവരുടെ മതവും വിശ്വാസവും. ഈ രണ്ടു് മതങ്ങളും തമ്മില്‍ പിന്നീടു് എന്നെങ്കിലും രക്തരൂഷിതമായ ഒരു സംഘട്ടനം ഉണ്ടാവുന്നു എന്നും, അതില്‍ ഈ രണ്ടു് കുടുംബങ്ങളും പങ്കെടുക്കുന്നു എന്നുമുള്ള ഒരു worst case സങ്കല്പിച്ചാല്, അവിടെവച്ചു് ഇവര്‍ രണ്ടുപേരും അവര്‍ക്കു് ജന്മം നല്കിയ മാതാപിതാക്കളെപ്പോലും ഒരുപക്ഷേ കൊലചെയ്തു എന്നും വരാം. ഇവിടെ വേണമെങ്കില്‍ നമുക്കു് നമ്മോടുതന്നെ ചോദിക്കാം: മനുഷ്യജീവനു് അതില്‍ത്തന്നെ ഒരു മതമുണ്ടോ? ഇതിനു് നിങ്ങളുടെ മറുപടി "ഉണ്ടു്" എന്നെങ്ങാനുമാണെങ്കില് നിങ്ങള്‍ രക്ഷപെടുത്താനാവാത്തവിധം ആഴത്തില്‍ ഒരു വിശ്വാസി ആയിക്കഴിഞ്ഞിരിക്കാനാണു് സാദ്ധ്യത. നിങ്ങള്‍ ഒരു വിശ്വാസിയായിത്തന്നെ തുടരുന്നതാണു് എന്തുകൊണ്ടും നിങ്ങള്‍ക്കു് നല്ലതും! നിങ്ങളുടെ നിലപാടു് ന്യായീകരിക്കാന്‍ ഉതകുന്ന എന്തെങ്കിലുമൊക്കെ വാദമുഖങ്ങള്‍ നിങ്ങള്‍ക്കു് കണ്ടെത്താനാവുമെന്ന കാര്യത്തിലും എനിക്കു് യാതൊരു സംശയവുമില്ല. പക്ഷേ, നിങ്ങള്‍ക്കു് ഒരിക്കലും അറിയാന്‍ കഴിയാത്തതു്, നിങ്ങളുടെ വാദമുഖങ്ങള്‍ക്കു് നിങ്ങളുടെ ഭക്തിയുടെ ലോകത്തില്‍ മാത്രമേ സാധുതയുള്ളൂ എന്നതാണു്; നിങ്ങള്‍ക്കു് മനസ്സിലാക്കാന്‍ കഴിയാത്തതു്, ഭക്തിയുടെ ലോകത്തിനു് വെളിയില്‍ മറ്റൊരു ലോകമുണ്ടെന്നും, അവിടെ reason, logic, rationality എന്നിവയുടെയൊക്കെ അടിസ്ഥാനത്തില്‍ പണിതുയര്‍ത്തിയിരിക്കുന്ന മറ്റൊരു ലോകം നിലനില്ക്കുന്നുണ്ടെന്നതാണു്. വൈജ്ഞാനികതയുടെ ആ ലോകത്തില്‍ മനുഷ്യര്‍ മറ്റു് ഗ്രഹങ്ങളില്‍ കുടിയേറാന്‍ കഴിയുമോ എന്ന പഠനങ്ങളില്‍ വരെ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നതു് നിങ്ങളെ ഒരുവിധത്തിലും അലട്ടണമെന്നില്ല. (നിങ്ങള്‍ ചെയ്യേണ്ടതെന്തെന്നു് എത്രയോ നൂറ്റാണ്ടുകള്‍ക്കു് മുന്‍പു് ദൈവം നേരിട്ടു് വെളിപ്പെട്ടു് ആരോടൊക്കെയോ അരുളിച്ചെയ്തിട്ടുമുണ്ടല്ലോ!) അവിടത്തെ നിയമങ്ങള്‍ അറിയാത്തവര്‍ അവിടെ എന്തെങ്കിലും തേടിയിട്ടു് വലിയ കാര്യമുണ്ടെന്നും തോന്നുന്നില്ല. ഗ്രാമീണകര്‍ഷകരുടെ ഭാഷയില്‍ പറഞ്ഞാല്‍ "മുതുകാള പശുവിനെ മെനക്കെടുത്തുന്നതിനു് തുല്യം!" ആയിരിക്കും ഭക്തന് ശാസ്ത്രത്തില്‍ കയ്യിട്ടു് അളിച്ചുവാരുന്നതു്! ഭാഷ ഇത്തിരി പരുക്കനാണു്! ഇഞ്ചിയും മഞ്ഞളും കറുകപ്പട്ടയുമൊക്കെ കൃഷിചെയ്തു് ജീവിക്കുന്ന പാവം ഗ്രാമീണകര്ഷകരല്ലേ! അവര്‍ക്കു് ഭൂമി ഉരുണ്ടതായാലെന്തു്? പരന്നതായാലെന്തു്? സമയത്തും കാലത്തും മഴയും വെയിലും, കഞ്ഞിയും കറിയുമൊക്കെ കിട്ടിയാല്‍ തന്നെ അവര്‍ ഭയങ്കരമായിട്ടു് ഹാപ്പിയാവും! ദൈവത്തെ മനസ്സറിഞ്ഞു് സ്തുതിക്കും! അവരുടെയല്ലേ ഭാഷ? ചുമ്മാ ക്ഷമിച്ചുകള!
"ചൊവ്വാഗ്രഹത്തില്‍ ജീവനുണ്ടാവുമോ?" എന്ന ശാസ്ത്രജ്ഞരുടെ ചോദ്യം അവിടെ മനുഷ്യജീവനുണ്ടോ എന്ന അര്‍ത്ഥത്തിലേക്കു് ചുരുക്കി മനസ്സിലാക്കുന്ന ധാരാളം പേരെ പള്ളിയിലേക്കും, തിരിച്ചുമുള്ള വഴിയില്‍ വച്ചു് ഇടയ്ക്കിടെ കാണാറുണ്ടു്. ചൊവ്വയിലെ ഏതെങ്കിലും ഒരു നിഴലിന്റെ ഫോട്ടോയ്ക്കു് മനുഷ്യരൂപവുമായി നേരിയ ഛായ ഉണ്ടെന്നു് തോന്നിയാല്‍ ഉടനെ അവര്‍ അതു് അവിടെ ആരോ വെളിക്കിരിക്കുന്നതാണെന്നു് പ്രഖ്യാപിച്ചുകളയും! വീക്ഷകരുടെ പ്രായത്തിനും ലിംഗത്തിനും നിലപാടിനും ഒക്കെ അനുസരിച്ചു് ചൊവ്വാഗ്രഹത്തില്‍ തൂറാനിരിക്കുന്നതു് ആണോ പെണ്ണോ വിശുദ്ധനോ വിശുദ്ധയോ ഒക്കെ ആയി മുദ്രകുത്തപ്പെടും! തോരണം കെട്ടിയ ഒരു കൊടിമരം കണ്ടാല്‍ ഇത്തിരി പൊക്കമുള്ള ഏതോ സ്ത്രീ സാരിചുറ്റി നില്ക്കുന്നതായി കരുതുന്ന മലയാളനാട്ടിലെ വില്ലാളിവീരന്മാര്ക്കാണോ അത്തരം ഭാവനകള്‍ക്കു് പഞ്ഞം?
ജീവന് എന്ന വാക്കു് ഭാഷാപരമായി നമ്മള് മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍, ഒരു കഷണം കല്ലിനു് ജീവനില്ല എന്ന കാര്യത്തില്‍ നമുക്കു് സംശയം ഒന്നും ഉണ്ടാവാന്‍ വഴിയില്ല. ഒരു ഏകകോശജീവിക്കു് ജീവന് ഉണ്ടെന്നാണു് നമ്മള് വിശ്വസിക്കുന്നതെന്നു് ആ പേരുതന്നെ നമ്മോടു് പറയുന്നുണ്ടു്. അതേസമയം ഒരു വൈറസിനോ? 'പെരുകുക' എന്ന ഒരു പരിപാടി ഒഴികെ അക്ഷരാര്‍ത്ഥത്തില്‍ മറ്റൊന്നിനും കഴിവില്ലാത്ത, അതിനുപോലും ജീവനുള്ള ഒരു അന്യസെല്ലിനെ ആശ്രയിക്കേണ്ടിവരുന്ന ഒരു വൈറസിനു് 'ജീവന്' ഉണ്ടെന്നു് പറയാന്‍ പറ്റുമോ? ഇവിടെയും നമ്മുടെ മറുപടി എന്താണു് എന്നതു് ഏതു് കാഴ്ചപ്പാടില്‍ നിന്നുകൊണാണ്ടു് നമ്മള് വിധിയെഴുതുന്നതു് എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ഒരു 'നിര്‍ജ്ജീവവസ്തുവിന്റെ' പരമാണുതലങ്ങളിലേക്കു് ഇറങ്ങി പരിശോധിച്ചാല്‍, അവിടെ ചില ശക്തികളും ചലനങ്ങളുമൊക്കെ കാണാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ആ അവസ്ഥയെ ബയോളജിക്കല്‍ ആയ അര്‍ത്ഥത്തില്‍ 'ജീവന്' എന്നു് വിളിക്കാമോ എന്നതു് മറ്റൊരു കാര്യം. ഇവിടത്തെ ചര്‍ച്ചാവിഷയം അതല്ല താനും. അന്യഗ്രഹങ്ങളില്‍ പ്രിമിറ്റീവ് ആയ 'ബയോളജിക്കല്‍ ജീവന്' എന്ന പ്രതിഭാസം ഉണ്ടോ എന്നറിയാനാണു് ശാസ്ത്രം ശ്രമിക്കുന്നതു്. അല്ലാതെ അവിടെ ഏതെങ്കിലും വിശുദ്ധനും വിശുദ്ധയും 'കണ്ണുപൊത്തിയും, മറശീല പൊക്കിയും' കളിക്കുന്നുണ്ടോ എന്നറിയാനല്ല.
ഏതായാലും, വൈറസ് മുതല്‍ അമീബയും തിമിംഗലവും വരെയുള്ള ജീവികള്‍ക്കു്, അഥവാ അവയുടെ 'ജൈവശാസ്ത്രപരമായ ജീവനു്' മതമുണ്ടാവില്ല എന്ന കാര്യത്തില്‍ സാധാരണഗതിയില്‍ നമുക്കു് സംശയം ഉണ്ടാവാന്‍ പാടില്ലാത്തതാണു്. പക്ഷേ ഈ 'മിണ്ടാപ്രാണികളെ' പോലും മനുഷ്യനു് വേണമെങ്കില്‍ 'ദൈവവിശ്വാസികള്‍' ആക്കി മാറ്റാന്‍ കഴിയും! "മരത്തിന്‍കൊമ്പിലിരിക്കും പക്ഷി 'പെടുക്കും' ശബ്ദമതുകേട്ടുറക്കമുണര്‍ന്നുടനെ നിന്റെ 'പടച്ചോനെ' നീ സ്തുതിക്കൂ!" എന്നും മറ്റും പണ്ഡിതരായ ഉപദേശിമാര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ! ഈ പാട്ടിനോടു് നീതിപുലര്‍ത്താനായി എത്രയെത്ര ഞൊറിയിട്ട മേക്കാമോതിരങ്ങള്‍ പുലര്‍കാലേ ഞെട്ടിയുണര്‍ന്നു് "(അമ്പടി!) മനമേ പക്ഷിഗണങ്ങളുണര്‍ന്നിതാ പാട്ടുപാടീടുന്നു!" എന്നും മറ്റും തോണ്ട കീറിയിട്ടില്ല? ദൈവത്തെ 'യുക്തിയുക്തം' അനുഭവിച്ചറിഞ്ഞിട്ടുള്ള ഉപദേശിമാരുടെ അഭിപ്രായത്തില്‍ ഉച്ചഭാഷിണിയിലൂടെയും അല്ലാതെയുമുള്ള ഭൂമിയിലെ സകല ഒച്ചകള്‍ക്കും ഒച്ചുകള്‍ക്കും ഒരൊറ്റ ലക്ഷ്യമേയുള്ളു - ദൈവത്തെ സ്തുതിക്കുക! ചുമ്മാ ഏതെങ്കിലും ദൈവത്തെ സ്തുതിക്കലല്ല! ഏതു് ദൈവത്തിന്റെ ദാസനാണോ നമ്മുടെ കഥാനായകനായ ഉപദേശി, അദ്ദേഹത്തിന്റെ personally experienced, officially verified, recognized, sealed, registered and reserved, exclusively for all his believers on earth ആയ ദൈവത്തെ ആണു് ഇക്കണ്ട ചീവീടുകള്‍ മുഴുവന്‍ വായടയ്ക്കാതെ സ്തുതിച്ചുകൊണ്ടിരിക്കുന്നതു്! ചീവീടുകള്‍ പോലും ചിലക്കുമ്പോള്‍ മനുഷ്യര്‍ ചിലക്കാതിരുന്നാല്‍ എങ്ങനെ ശരിയാവും? അതാണതിന്റെ പിന്നിലെ ഉപദേശി-logic! കൂടുതല്‍ 'ആത്മീയലോജിക്' അറിയണമെന്നുള്ളവര്‍ ഏതെങ്കിലും ഉപദേശിയുടെ മാളികയ്ക്കു് മുന്നില്‍ താഴാഴ്മയോടെ നേര്‍ച്ചയുമായി ക്യൂ നില്ക്കുക! ചില ഉപദേശികള്‍ ജയിലിലായിരിക്കാന് സാദ്ധ്യതയുള്ളതുകൊണ്ടു്, കൂടുതല്‍ നാളുകള്‍ ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വന്നേക്കാം. അതിനാല്‍ 'പൊങ്കാലസ്റ്റൈലില്' റോഡരികില്‍ കഞ്ഞിവച്ചു്, മാങ്ങയും ചെമ്മീനും ചമ്മന്തി അരച്ചു് കുടികിടക്കാനും തയ്യാറായി പോവുക! അമ്മിക്കല്ലും പുള്ളക്കല്ലും, ചൂലും ശ്രീ-ശ്രീ-'തിരു'കിടയും, കൊന്തയും വെന്തിങ്ങയും, പല്ലുകുത്തിയും ചെവിതോണ്ടിയും, ശ്രീ-ശ്രീ-ഒട്ടകമാര്ക്കു് കൊതുകുതിരിയുമൊക്കെ കൂടെ കരുതിയിരിക്കണം എന്നു് സാരം! "ദുഃഖിച്ചാല് സൂക്ഷിക്കേണ്ട" എന്നാണല്ലോ മഹദ്വചനം!
"മത്തായിക്കുട്ടന്‍ പഠിക്കാത്തതു് മത്തായിച്ചേട്ടന് ഒരിക്കലും പഠിക്കില്ല" എന്ന അര്‍ത്ഥത്തില്‍ ഒരു ജര്‍മ്മന്‍ പഴഞ്ചൊല്ല് കേട്ടിട്ടുണ്ടു്. അതായതു്, മനുഷ്യനെ ചാക്കിട്ടു് പിടിച്ചു് വെട്ടില്‍ വീഴിക്കണമെങ്കില്‍ ചെറുപ്പത്തിലേ ചാക്കിട്ടിരിക്കണം. അതൊരു one way traffic പോലെയാണു്. ഒരിക്കല്‍ ചാക്കില്‍ വീണുകിട്ടിയാല്‍ പിന്നെ ഒരു മടക്കയാത്ര അത്ര എളുപ്പമല്ല. ഒരുത്തനെ വിഡ്ഢിക്കു് തുല്യനായ വിശ്വാസി ആക്കിത്തീര്‍ക്കണമെങ്കില്‍ അതിനുള്ള ശ്രമം ബാല്യത്തിലേ ആരംഭിച്ചിരിക്കണം. ഒരുവനെ വീഴിച്ചാല്‍ മതി, അവന്റെ പിന്തലമുറകള് മിക്കവാറും അവന്റെ 'സത്യമാര്‍ഗ്ഗം' പിന്തുടര്ന്നുകൊള്ളും. മുന്‍പേ ഗമിച്ചീടിന ഉറുമ്പിന്റെ പുറകെ ആണല്ലോ മറ്റു് ഉറുമ്പുകള്‍ ഇലക്കഷണങ്ങളും, അരിയും, നെല്ലും, വെള്ളിക്കുരിശും, വെഞ്ചാമരവും, ബാന്റുമേളവുമായി "ഈ വഴി വളരെ ഇടുക്കം ഞെരുക്കം, ആരിതു് കടന്നിടുമേ?" എന്ന കോറസുമായി മലചവിട്ടുന്നതു്! അതുപോലെതന്നെ, മത്തായിക്കുട്ടന്‍ എന്തു് പഠിക്കണമെന്നു് മത്തായിച്ചേട്ടന് തീരുമാനിക്കും. മത്തായിക്കുട്ടന്‍ മത്തായിച്ചേട്ടനാവുമ്പോള് തന്റെ മോന് മാത്യൂസ്കുട്ടന് എന്തു് പഠിക്കണമെന്നു് അഭിനവമത്തായിച്ചേട്ടന് തീരുമാനിക്കും. ചുരുക്കത്തില്‍, തൊണ്ണൂറ്റൊന്‍പതിലെ വെള്ളപ്പൊക്കത്തില്‍ മുലകുടി മാറിയിട്ടില്ലായിരുന്ന (മത്തായികുടുംബത്തില് മുലകുടി ആര്‍ഭാടപൂര്‍വ്വമായ ഒരു ദീര്ഘകാലപ്രക്രിയയാണു്!) അഭിവന്ദ്യ മാത്തന്പിതാവു് തന്റെ കടിപ്രദേശത്തുനിന്നു് കടിഞ്ഞൂലായി പുറപ്പെട്ട മാത്തുക്കുട്ടിക്കു് തന്റെ സകലമാന സ്ഥാവരജംഗമസ്വത്തുക്കളും കാലാകാലം കൈവശം വച്ചനുഭവിച്ചാനന്ദിക്കാന് തണ്ടപ്പേരില്‍ എഴുതിച്ചേര്‍ത്ത തീറാധാരത്തിന്റെ ഓലവരയ്ക്കായി പതിനാറു് വര്‍ഷം കൊണ്ടു് കാണാതെ പഠിച്ച ഏതോ 'അജ്ഞാനപ്പാനയിലെ' ആദ്യത്തെ നാലുവരികളാണു് മത്തായിത്തറവാട്ടിലെ വിജ്ഞാനസമ്പത്തു്. അതില്‍ കൂടുതല്‍ അറിവു് മത്തായിത്തറവാടിനു് ആവശ്യമില്ല. കൂടുതല്‍ അറിവു് ആവശ്യമുണ്ടെങ്കില്‍ അതു് ചോദിച്ചറിയാനാണു് ആത്മീയപിതാക്കള്‍! കുമ്പസാരക്കൂട്ടില്‍ വച്ചു് ആരും കേള്‍ക്കാതെ അവരോടു് ചോദിക്കാം. അവര്‍ക്കെല്ലാം അറിയാം. കാരണം, ദൈവത്തിനു് അറിയുന്നതെല്ലാം അവര്‍ക്കറിയാം. അല്പം കൈമടക്കു് കൊടുത്താല്‍ ദൈവത്തിനറിയാത്ത ചില രഹസ്യ അടവുകള്‍ (occult science!) വരെ അവര്‍ പഠിപ്പിച്ചുതരും! അവരാരാ പുള്ളികള്‍! പള്ളി പഠിപ്പിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും പഠിക്കണം എന്നു് മത്തായികളോടു് പറയുന്നവന് നിരീശ്വരവാദിയും ദൈവദോഷിയുമായി വീക്ഷിക്കപ്പെടണമെന്ന ഒരു പാഠം മാത്രമേ അവര്‍ക്കു് വേദോപദേശക്ലാസ്സില്‍ പഠിക്കേണ്ടിവന്നുള്ളു. ഈ പരിജ്ഞാനത്തിന്റെ അനന്തരഫലമായി, അങ്ങനെയുള്ളവരെ കണ്ടാല്‍ മതി, പിശാചിനെ കണ്ട കുരിശിനെപ്പോലെ, മത്തായിത്തറവാട്ടിലെ ആണ്-പെണ്-വയറുകള്‍ക്കുള്ളില്‍ കൊളുത്തിപ്പിടിക്കാനും പുളിച്ചുതികട്ടാനും തുടങ്ങും. അതു് പൊതുസമൂഹത്തിനു് പൊതുവേ മാരകമായ ഒരവസ്ഥയാണു്. ഇത്തരം സ്ഫോടകാത്മകമായ സാഹചര്യങ്ങളില്‍ മത്തായിമാരുടെ അയല്‍വാസികള്‍ gas mask ധരിച്ചേ പുറത്തിറങ്ങാറുള്ളു.
തൊണ്ണൂറ്റൊന്‍പതിലെ വെള്ളപ്പൊക്കത്തിനു് മുന്‍പു് 'ആമീന്‍' എന്ന ഒരു വാക്കു് മാത്രമായിരുന്നു മത്തായികുടുംബത്തിന്റെ വൈജ്ഞാനികസമ്പത്തു്. പാതിരിയുടെ പദാനുഗരായി ഇഴഞ്ഞുനീങ്ങി വിധേയത്വം രേഖപ്പെടുത്തുന്നതിനിടയില്‍, പാതിരി അരുളിച്ചെയ്യുന്ന ഓരോ തിരുവചനത്തിന്റേയും അന്ത്യത്തില്‍ 'ആമീന്‍' ചൊല്ലുന്നതു് അവര്‍ക്കു് കുടുംബമഹിമയുടെയും, തറവാടിത്തത്തിന്റെയും അടയാളമായിരുന്നു! കര്‍ത്താവിന്റെ ശിഷ്യന്മാര് അധികവും മീന്‍ പിടുത്തക്കാരായിരുന്നതുകൊണ്ടു് ഈ 'ആമീനും' ആ മീന്വര്ഗ്ഗത്തില്പ്പെട്ട ഏതോ ഇനമാണെന്നായിരുന്നു മത്തായി-ചേട്ടന്-അനിയന്മാരുടെ പൊതുവായ ധാരണ. ഉണക്ക അയലയോ, ഉണക്ക മത്തിയോ, അല്ലെങ്കില്‍ 'കുറിച്ചി' എന്നു് മറുപേരുള്ള മുള്ളനോ ഒക്കെ ചുട്ടതും, പുഴുങ്ങിയ 'ചെണ്ടമുറിയന്‍' കപ്പയുമൊക്കെ (ചില വിദേശതാലൂക്കുകളില് പൂളക്കിഴങ്ങു് എന്നും പറയും!) ആയിരുന്നു പലപ്പോഴും മത്തായികുടുംബത്തിലെ 'ബ്രേക്ഫാസ്റ്റും, ലഞ്ചും, സപ്പറും' എന്നതിനാല്‍, 'മീന്‍' അവരെസംബന്ധിച്ചു് ചിരപരിചിതമായ ഒരു വാക്കും വസ്തുവുമായിരുന്നു താനും. മീനില്‍ നിന്നും ആമീനിലേക്കുള്ള വഴി അത്ര ദീര്ഘമല്ലല്ലോ! പള്ളിയിലെ കുര്‍ബ്ബാനയില്‍ ഓരോ മത്തായിയും തന്റെ 'ആമീന്‍ പാണ്ഡിത്യം' വെളിപ്പെടുത്താന്‍ അങ്ങേയറ്റം പരിശ്രമിക്കാറുണ്ടായിരുന്നു. ആരോഹണാവരോഹണങ്ങളിലൂടെ അവര്‍ ആമീന്‍ ചൊല്ലിക്കഴിയുന്ന നേരംകൊണ്ടു് ഒരുമാതിരിക്കാര് ഒരു ദേശീയഗാനം മുഴുവന്‍ തെറ്റുകൂടാതെ ചൊല്ലിത്തീര്ത്തിരിക്കും! കൂടാതെ, അന്നത്തെ നാലുവരി അജ്ഞാനപ്പാനയാണു് പില്ക്കാലത്തു് അജ്ഞാനപ്പനയും, വെറും പനയും, പനംകള്ളും, തെങ്ങിന്‍കള്ളും ഒക്കെയായി രൂപാന്തരം പ്രാപിച്ചതു് എന്നുകൂടി ഇവിടെ സൂചിപ്പിച്ചുകൊള്ളുന്നു. 'കേരളസംസ്കാരം, ഒരു വികടവീക്ഷണം' എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ നൂറ്റമ്പത്തിമൂന്നാം വാല്യത്തില്‍ പ്രതിപാദിക്കുന്ന 'മത്തായിചരിതത്തില്' ഈ വസ്തുതകള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിവരങ്ങള്‍ വാല്യം 153-ല്‍ തന്നെ ചേര്‍ത്തതു് ഒരു വെറും യാദൃച്ഛികതയല്ല, അതൊരു അത്ഭുതമാണു്! ഉയിര്‍ത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാര്ക്കു് പ്രത്യക്ഷപ്പെട്ടു് വലവീശാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വീശിക്കോരിയതു് 153 വലിയ മത്സ്യങ്ങളെ ആയിരുന്നു എന്നു് യോഹന്നാന്റെ സുവിശേഷത്തില്‍ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടു്! എത്ര കൃത്യമായാണു് ഈ സംഖ്യകള്‍ രണ്ടും ഒത്തുവന്നതു് എന്നുനോക്കൂ! ഇവിടെ നമ്മള് തിരിച്ചറിയേണ്ടതു്, മീന്‍, ആമീന്‍ എന്നിവയെ മത്തായികുടുംബവുമായി ഇത്ര സൂക്ഷ്മമായി ബന്ധപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ മത്തായിമാരോടുള്ള സ്നേഹത്തിന്റെ ആഴമാണു്. നമുക്കു് കോറസായി "എന്തതിശയമേ, ദൈവത്തിന് സ്നേഹം!" എന്ന ഗാനം ആലപിക്കാം. പാടാന്‍ അറിയാത്തവര്‍ മുഴുനീളത്തില്‍ വെറുതെ മൂളിയശേഷം അവസാനത്തെ 'ആമീന്‍' മാത്രം ഉറക്കെച്ചൊല്ലുക!
ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ 'മതവിരുദ്ധഭാഗങ്ങള്‍' നീക്കണം എന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ടു് തെരുവിലിറങ്ങാന്‍ ഇന്നു് കുറേപ്പേരെങ്കിലും തയ്യാറാവുന്നുണ്ടെങ്കില്‍ അതിനു് കാരണം കീഴ്വഴക്കത്തില് അധിഷ്ഠിതമായ ഈ വിധേയത്വമാണു്. ഇടയലേഖനം എന്നു് കേള്‍ക്കുമ്പോള്‍ തന്നെ അരയും തലയും മുറുക്കി ചാടിപ്പുറപ്പെടുന്ന അവരില്‍ അധികവും ആ പാഠഭാഗങ്ങള്‍ വായിച്ചിട്ടുള്ളവരല്ല എന്നതു് മറ്റൊരു സത്യം. അതു് വായിക്കേണ്ട ആവശ്യം അവര്‍ക്കില്ല. എന്തിനു് അവരതു് വായിക്കണം? പിതാക്കള്‍ അതുപോലെ എന്തൊക്കെയോ പറഞ്ഞു എന്നു് ആരെങ്കിലും പറഞ്ഞുകേട്ടാല്‍ തന്നെ ധാരാളം! "പിതാവു് എന്റെ ഇടയന്, എനിക്കു് കാലിനോ കൈക്കോ മുട്ടുവേണ്ട, പിതാവു് എനിക്കായി മുട്ടിക്കൊള്ളും" എന്ന വിശുദ്ധവചനം ശ്രദ്ധിക്കുക! ആ പാഠങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ കൂട്ടം കൂട്ടമായി 'നിരീശ്വരവാദികളായി ആകാശം ഇടിഞ്ഞുവീണേക്കാവുന്ന' ഒരു 'ബോംബും' ആ പാഠങ്ങളിലില്ല എന്നു് അതു് നിഷ്പക്ഷമായി വായിച്ചിരുന്നെങ്കില്‍ അവര്‍ക്കും ഒരുപക്ഷേ മനസ്സിലായേനെ! (ഞാന്‍ ഒരു ശുഭാപ്തിവിശ്വാസക്കാരനാണു്!)
സാധാരണജനങ്ങളുടെ അജ്ഞത മുതലെടുത്തു് തിന്നു് കൊഴുക്കുന്ന, കൊഴുക്കുമ്പോള്‍ celibacy-യും, സന്യാസിജീവിതത്തിലെ മറ്റു് നിയന്ത്രണങ്ങളുമൊക്കെ മറക്കാന്‍ തോന്നുന്ന, നമുക്കു് കൃത്യവും, വ്യക്തവും ആയി അറിയാവുന്ന ചിലരുടെയും, അവരുടെ ശിങ്കിടികളുടെയും ചരടുവലിക്കൊത്തു് തെരുവിലിറങ്ങി കൊത്തിച്ചാവാന്‍ ഈ 'കൊത്തുകോഴികള്‍' സ്വമേധയാ സന്നദ്ധരാവുകയാണു്. തന്റെ നിലനില്‍പ്പിനു് ദോഷം ചെയ്യുന്ന, തനിക്കു് നഷ്ടമല്ലാതെ ലാഭം ഒന്നുമില്ലാത്ത ഒരു നടപടി കൈക്കൊള്ളരുതെന്നു് instinctive ആയി ഏതു് മൃഗത്തിനും അറിയാം. എന്നിട്ടും, ചിന്താശേഷി ഉണ്ടാവേണ്ടവരായ മനുഷ്യരില്‍ ചിലര്‍ തങ്ങളുടെ അദ്ധ്വാനഫലം കൊണ്ടു് സുഖജീവിതം നയിക്കുന്ന ഏതാനും ഇത്തിക്കണ്ണികളുടെ കസേര ഉറപ്പിക്കാന്‍ തെരുവിലിറങ്ങി തല്ലുകൊള്ളാന്‍ തയ്യാറാവുന്നതിനു് കാരണം തങ്ങള്‍ ബലിയാടുകള്‍ ആക്കപ്പെടുകയാണെന്നു് അവര്‍ അറിയുന്നില്ല എന്നതു് മാത്രമാവാനേ കഴിയൂ. ജാതിമതഭേദമെന്യേ, സാമൂഹികജീര്‍ണ്ണതക്കെതിരെ, സമൂഹത്തിലെ മാനുഷികവും, സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയാല്‍ അതിനു് അന്തസ്സുണ്ടു്, നീതീകരണമുണ്ടു്. അങ്ങനെ ജനങ്ങള്‍ ചെയ്താല്‍ ആദ്യം മാളത്തില്‍ നിന്നും പുറത്തുചാടേണ്ടവരാണു് ഇന്നു് 'ഏഴാം ക്ലാസിലെ നിരീശ്വരവാദം' എന്ന ഉമ്പാച്ചി കാണിച്ചു് അനുയായികളെ ഒരു ജനകീയസര്‍ക്കാരിനെതിരെ അണിനിരത്തുന്നതു്! ഇവരുടെ ചരടുവലിക്കൊപ്പിച്ചു്, നാളെയും ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ മറുചോദ്യം ചോദിക്കാതെ 'തെരുവുയുദ്ധം' നടത്താന്‍ ഏതാനും വിഡ്ഢികളെ കിട്ടണമെങ്കില്‍ ഇന്നത്തെ യുവതലമുറയില്‍ തന്നെ ഇവര്‍ തലമുറകളായി നടത്തുന്ന brain washing തുടങ്ങിയിരിക്കണം. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു് നോക്കുമ്പോള്‍, കുട്ടികള്‍ ഒരുകാര്യവും വിമര്‍ശനാത്മകമായി പഠിക്കരുതു്, ചിന്തിക്കരുതു് എന്ന നിലപാടുകൊണ്ടു് ആര്‍ക്കാണു് നേട്ടം എന്നു് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
ഇനി, ആളുകള്‍ മുഴുവന്‍ നിരീശ്വരവാദികളാവാന്‍ തീരുമാനിച്ചു എന്നു് വാദത്തിനുവേണ്ടി കരുതുക! എന്തേ? ജനങ്ങള്‍ക്കു് അതിനുള്ള അവകാശമില്ലേ? ഭരണഘടന അതിനു് അനുവാദം നല്കുന്നില്ലേ? ദൈവത്തില്‍ വിശ്വസിക്കാനും, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കാനും, ഏതെങ്കിലുമൊരു മതത്തില്‍ അംഗമാവാനും, അല്ലെങ്കില്‍ ആവാതിരിക്കാനുമുള്ള തീരുമാനം സ്വയം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കു് അനുവദിക്കുന്ന ഭരണഘടന നിലവിലിരിക്കുന്ന ഒരു രാജ്യത്തില്‍, "മതേതരത്വം നിരീശ്വരവാദമാണോ?" എന്നു് ചോദിക്കുന്നവരോടു് ഒന്നേ പറയാനുള്ളു: മതേതരത്വം നിരീശരവാദമല്ലെങ്കില് അതു് മതവിശ്വാസവുമല്ല; മതേതരത്വം മതവിശ്വാസമാണെങ്കില്‍ അതു് നിരീശരവാദവുമാണു്. അത്ര ലളിതമാണു് കാര്യം.
യൂറോപ്പില്‍ ശ്മശാനം ഓരോ മതവിഭാഗങ്ങളുടെതല്ല, നിരീശ്വരവാദികള്‍ക്കടക്കം എല്ലാവര്ക്കും പൊതുവാണു്. അവിടെ തെമ്മാടിക്കുഴികളില്ല. ശവസംസ്കാരത്തിനു് ചിലവുള്ളതുകൊണ്ടു് നിശ്ചിത ഫീസുമുണ്ടു്. കഴിവില്ലാത്തവര്‍ക്കു് സഹായം ലഭിക്കും. ശവം എവിടെ സൂക്ഷിക്കണമെന്നും, എങ്ങനെയൊക്കെ സംസ്കരിക്കാമെന്നും (കുഴിച്ചിടല്‍, ദഹിപ്പിക്കല്‍, മുതലായ രീതികള്‍) ഉള്ള കാര്യങ്ങളെപ്പറ്റി ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളുണ്ടു്. അതു് പാലിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണു്. അനുവദിച്ചിട്ടില്ലാത്ത തരത്തിലുള്ള ശവസംസ്കാരം ശിക്ഷാര്‍ഹവുമാണു്. സാധാരണഗതിയില്‍ ശവസംസ്കാരം അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന ആളുകളെ ഏല്‍പിക്കാറാണു് പതിവു്. ഞാന്‍ ഇതിവിടെ പറയാന്‍ കാരണം, "നിന്നെ തെമ്മാടിക്കുഴിയില്‍ അടക്കും", അല്ലെങ്കില്‍ "നിന്റെ ശവം ഞങ്ങള്‍ പള്ളി സെമിത്തേരിയില്‍ അടക്കുകയില്ല, നിന്റെ മക്കളെ പള്ളിയില്‍ കെട്ടിക്കുകയില്ല" മുതലായ നാറുന്ന ഭീഷണികള്‍ അവിടെ ചെലവാവില്ല എന്നു് സൂചിപ്പിക്കാന്‍ വേണ്ടിയാണു്. മനുഷ്യനെ 'തെമ്മാടിക്കുഴിയില്‍' അടക്കാന്‍ മടിക്കാത്ത ഇത്തരം സാക്ഷാല്‍ തെമ്മാടികളെ പ്രബുദ്ധന് എന്നു് അഭിമാനിക്കുന്ന കേരളീയന് ഇന്നും സഹിക്കുന്നതും, ഇനിയും സംരക്ഷിക്കാന്‍ തുനിയുന്നതും ലജ്ജാവഹമാണു് എന്നേ പറയാനുള്ളു.
മനുഷ്യര്‍ നിരീശ്വരവാദികളായാല്‍ ലോകം അവസാനിക്കും എന്നു് പേപ്പിടി കാണിക്കുന്ന സമൂഹദ്രോഹികള്‍! ലോകം അവസാനിക്കും എന്നതു് ഒരു പരിധിവരെ ശരിയാണു്. ആരുടെ ലോകമാണു് അവസാനിക്കുന്നതു് എന്നേ അറിയേണ്ടതുള്ളു. അതു് പക്ഷേ ഈ ഭൂമിയോ, അതില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ലോകമോ ആയിരിക്കുകയില്ല. ജനങ്ങള്‍ ബോധവാന്മാരായാല് അവസാനിക്കുന്നതു് അഗതികളില്‍ അഗതികളായവരുടെ പോലും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാന്‍ അറയ്ക്കാത്ത, സത്യവേദമോതുന്ന പിശാചുക്കളുടേതായിരിക്കും. ഇനി പറയൂ, എന്തുകൊണ്ടാണു് ഏഴാം ക്ലാസ്സിലെ കുട്ടികള്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ ശീലിക്കരുതെന്നു് പരിശുദ്ധപിതാക്കന്മാര്‍ കടുംപിടുത്തം പിടിക്കുന്നതെന്നു്. യേശു പഠിപ്പിച്ചപോലെ, പ്രാര്‍ത്ഥിക്കണം എന്നു് തോന്നുമ്പോള്‍ മനുഷ്യര്‍ മുഴുവന്‍ മുറിയില്‍ കയറി വാതിലടച്ചു് ഏകാന്തമായി, ഏകാഗ്രമായി 'ദൈവവുമായി' communicate ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ അച്ചന്മാര് പള്ളിയില്‍ ചൂണ്ട ഇട്ടുകൊണ്ടിരുന്നിട്ടു് എന്തുകാര്യം? മനുഷ്യര്‍ സ്വയംപര്യാപ്തത കൈവരിക്കാതിരിക്കേണ്ടതു് മറ്റാരേക്കാള്‍ കൂടുതലായി പൗരോഹിത്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണു്. കുപ്പായം ഊരിമാറ്റി, സാധാരണജനങ്ങളെപ്പോലെ ജോലിചെയ്തു് വിയര്‍ക്കേണ്ട അവസ്ഥയില്‍ പുരോഹിതര്‍ എത്താതിരിക്കണമെങ്കില്‍ ജനങ്ങള്‍ അജ്ഞരായി തുടരണം. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പള്ളിക്കു് എന്തു് സംഭവിക്കുമെന്നു് പതിവായി യൂറോപ്പും മറ്റും സന്ദര്‍ശിക്കുന്ന പിതാക്കള്‍ നേരിട്ടു് കണ്ടു് മനസ്സിലാക്കുന്ന കാര്യങ്ങളാണുതാനും.
ഭരണഘടന ജനങ്ങള്‍ക്കു് എത്രതന്നെ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചാലും, വ്യക്തമായ ഒരു നിലപാടു് ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കു് കഴിയണമെങ്കില്‍ കാര്യങ്ങളുടെ വ്യത്യസ്തവശങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്കു് കഴിയണം. തങ്ങളെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കു് വിപരീതമായ ചില നിലപാടുകള്‍ ലോകത്തില്‍ നിലവിലുണ്ടു് എന്നുപോലും അറിയാന്‍ അവസരം നിഷേധിക്കപ്പെടുന്ന ജനങ്ങള്‍ക്കു് അങ്ങനെ ഒന്നിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുമോ? കുട്ടികളിലേക്കു് 'അറിവു്' കുനീല് വച്ചു് കോരി ഒഴിക്കാതെ, മറുപടികളിലും പരിഹാരങ്ങളിലും സ്വയം എത്തിച്ചേരാന്‍ അവരെ പ്രാപ്തരാക്കുന്ന ഒരു ശിക്ഷണരീതി തെറ്റാണെന്നു് പറയുന്നവന് ഒന്നുകില്‍ വിഡ്ഢി, അല്ലെങ്കില്‍ പഠിച്ച കള്ളനും ചൂഷകനും! ഇതില്‍ ഏതു് വിഭാഗമാണു് തങ്ങള്‍ എന്നു് ഈ വിദ്യാഭ്യാസരീതിയെ വിമര്‍ശിക്കുന്നവര്‍ക്കു് സ്വയം തീരുമാനിക്കാം. രണ്ടായാലും, സ്വന്തം കോട്ടകൊത്തളങ്ങള്‍ സംരക്ഷിക്കാന്‍ ഭാവിതലമുറയെ കരുവാക്കുന്നവര്‍ ചെയ്യുന്നതു് കുട്ടികള്‍ക്കു് അവരുടെ കഴിവുകള്‍ കണ്ടെത്തി സ്വതന്ത്രമായി വളരാനുള്ള മൗലികാവകാശത്തില്‍ കൈകടത്തലാണെന്നതിനാല്‍, അതു് ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യാവകാശധ്വംസനമാണു്.
സ്ഥാപിതതാല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതോ, വിഭാഗീയചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്നതോ, സാമുദായികജിഹ്വകളോ, ലാഭമാത്രലക്‍ഷ്യത്തില്‍ നടത്തപ്പെടുത്തുന്നതോ അല്ലാത്ത, സമൂഹത്തിന്റെ പൊതുവായ താല്പര്യങ്ങള്ക്കുവേണ്ടി നിലകൊള്ളുന്ന ഒരു നല്ല മാധ്യമം പോലുമില്ലാത്ത ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ജനങ്ങള്‍ അമാവാസി നാളിലെ അര്‍ദ്ധരാത്രിയില്‍ കലങ്ങിയ വെള്ളത്തില്‍ നീന്തേണ്ടി വരുന്ന മത്സ്യങ്ങളെപ്പോലെ ആയിരിക്കും. അവര്‍ക്കായി വീശപ്പെട്ട വലകളെയോ അവ വീശിയവരെയോ കാണുവാന്‍ അവര്‍ക്കു് കഴിയുകയില്ല.
പന്ത്രണ്ടുവയസ്സില്‍ കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാത്രം മാനസികമായി വളര്‍ന്നിട്ടുണ്ടാവുമോ എന്നതാണു് പരിഗണനാര്‍ഹമായ ഒരു സംശയം. പന്ത്രണ്ടുവയസ്സു് അത്ര ചെറിയ ഒരു പ്രായമായി എനിക്കു് തോന്നുന്നില്ല. അതു് യേശു പണ്ടു് പന്ത്രണ്ടാമത്തെ വയസ്സില്‍ത്തന്നെ യേരുശലേം ദേവാലയത്തിലെ പുരോഹിതന്മാരുമായി ഗഹനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം വളര്‍ന്നിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല. 'ദൈവപുത്രനായിരുന്ന' യേശു ഒരു സ്പെഷ്യല്‍ അപവാദമായിത്തന്നെ നിലനില്ക്കട്ടെ. പല സമൂഹങ്ങളിലും പെണ്‍കുട്ടികള്‍ പന്ത്രണ്ടു് വയസ്സിനു് മുന്‍പേ തന്നെ പ്രത്യുത്പാദനശേഷി കൈവരിക്കാറുണ്ടു് എന്നതും ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പഠിക്കുന്നതിനുള്ള പ്രായപരിധിയുടെ മാനദണ്ഡമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയുടെയും പക്വതയുടെയും കാര്യത്തില്‍ ചുരുങ്ങിയതു് മൂന്നുനാലു് വയസ്സിനെങ്കിലും പെണ്കുട്ടികളെക്കാള് പിന്നിലായിരിക്കുമെന്നതും മറക്കരുതല്ലോ. ആണ്‍കുട്ടികളും പഠിക്കേണ്ടതാണല്ലോ ഈ പുസ്തകം! അതല്ല, ഈ പാഠഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഒരു പന്ത്രണ്ടു് വയസ്സുകാരനു് കഴിയും, കഴിയണം. 'അവനു്' കഴിയുമെങ്കില്‍ 'അവള്‍ക്കു്' തീര്‍ച്ചയായും കഴിയും. മതപരമായ അടിസ്ഥാനവിവരങ്ങള്‍ കുട്ടികള്‍ അപ്പോഴേക്കും അവരുടെ വീട്ടില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടുണ്ടാവണം. അതിനര്‍ത്ഥം അതിനോടകം അവര്‍ അവരവരുടെ മതഗ്രന്ഥങ്ങള്‍ വായിച്ചിട്ടും പഠിച്ചിട്ടും ഉണ്ടായിരിക്കും എന്നല്ല. അതിന്റെ ആവശ്യവുമില്ല. കുട്ടികളെപ്പറ്റി മുതലക്കണ്ണീര് ഒഴുക്കുന്ന പാതിരിമാരില്‍ എത്രപേര്‍ സ്വന്തം മതഗ്രന്ഥങ്ങള്‍ മനസ്സിരുത്തിയോ അല്ലാതെയോ വായിച്ചിട്ടുണ്ടു്? അച്ചന്മാര് മറുപടി പറയണമെന്നില്ല. എന്തിനു് വെറുതെ ഒരു നുണകൂടി പറയണം? അതില്‍ വായിച്ചതൊക്കെ ദൈവവചനമാണെന്നു് പറയുന്നതുതന്നെ ആവശ്യത്തിലേറെ നുണയാണു്. സാമൂഹികപിന്നാക്കാവസ്ഥമൂലം ഇത്തരം അറിവുകളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം എന്നതു് ഇവിടെ വിസ്മരിക്കുന്നില്ല. പ്രായത്തിലെ തുല്യത ബുദ്ധിയിലെ തുല്യതയുടെയും അളവുകോല്‍ ആവണമെന്നില്ല എന്നും അറിയാം. പക്ഷേ, വീട്ടില്‍ വൈദ്യുതി എന്ന ഒരു ഏര്‍പ്പാടെ ഇല്ലായിരുന്നു എന്നതു് ഒരുവനു് electrical engineer ആവാന്‍ നിര്‍ബന്ധമായും ഒരു തടസ്സമാവണമെന്നില്ലല്ലോ. ഇതുപോലുള്ള ഏറ്റക്കുറച്ചിലുകള്‍ 'പരിഷ്കൃതരാജ്യങ്ങളില്‍' പോലുമുണ്ടു്. അതുപക്ഷേ മറ്റൊരു വിഷയമാണു്. അവയുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്കൂളുകളിലെ അദ്ധ്യാപകരും ബന്ധപ്പെട്ട മാതാപിതാക്കളും കൂടി തേടുന്നതാവും ഏറ്റവും ഉചിതം. അല്ലെങ്കില്‍ തന്നെ, കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍ത്തൃബന്ധം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണുതാനും.
ഏഴാം ക്ലാസിലെ സാമൂഹ്യപാഠമായാലും, മറ്റേതു് പുസ്തകമായാലും, അതു് വായിക്കുന്നവനു് അവന് കാണാന്‍ ആഗ്രഹിക്കുന്നതു് മാത്രമേ അതില്‍ കാണാന്‍ സാധിക്കുകയുള്ളു. ഏതൊരു ഭരണകൂടത്തിന്റെയും ചുമതലയാണു്, സമൂഹത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി നിയമനിര്‍മ്മാണം നടത്തേണ്ടതും, അതു് നടപ്പില്‍ വരുത്തി സംരക്ഷിക്കേണ്ടതും. ദീര്‍ഘവീക്ഷണമില്ലാതെ മുന്‍കാലങ്ങളില്‍ കൈക്കൊണ്ട ചില തെറ്റായ നടപടികളുടെ ഫലമാണു് ഇന്നു് കേരളസമൂഹം അനുഭവിക്കുന്നതു്. ജനങ്ങളുടെ പൊതുനന്മക്കായി government ഏറ്റെടുത്ത പല ചുവടുകള്‍ക്കും പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച ജനങ്ങളെ വിഡ്ഢികളാക്കിയ നിലപാടുകള്‍ വരെ അധികാരിതലങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടു് എന്നതു് മറച്ചുപിടിക്കാനാവില്ല. ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍, ഇപ്പോഴും, ഭാവിയിലും ഭരണം 'പിന്വലിയല് നയം' കാഴ്ചവയ്ക്കുമെന്നു് ജനങ്ങള്‍ സംശയിച്ചാല്‍ അതില്‍ അവരെ കുറ്റപ്പെടുത്താന

In : സാമൂഹികം
Tags: ലേഖനം മതമില്ലാത്തജീവൻ വിദ്യാഭ്യാസം
blog comments powered by Disqus