Share/Bookmark

 

താലിബാനും സ്ത്രീകളും

January 10, 2010


അഫ്ഘാനിസ്ഥാനിലെ താലിബാന്റെ നീതിബോധത്തിലെ മാതൃകാസ്ത്രീകൾ.

താലിബാൻ അധികാരത്തിൽ വന്നാൽ അഫ്ഘാനിസ്ഥാനിലെ തെരുവുകളിൽ ഇത്തരം ചാക്കുകെട്ടുകൾക്കു് മാത്രമേ നടക്കാൻ അനുവാദമുണ്ടാവൂ. അതു് താലിബാന്റെ കൽപന മാത്രമല്ല, അല്ലാഹുവിന്റെ ഇഷ്ടവുമാണു്. നിങ്ങൾക്കു് എന്തു് തോന്നുന്നു? എല്ലാ രാജ്യങ്ങളിലും താലിബാന്റെ ഭരണവും ദൈവത്തിന്റെ ഇഷ്ടവും നടപ്പിൽ വരേണ്ടതല്ലേ? സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉപ്പിലിട്ടുണക്കി ചാക്കിൽ പൊതിഞ്ഞു് സംരക്ഷിക്കാനുള്ള ബാദ്ധ്യത മനുഷ്യരാശിക്കുണ്ടെന്നാണെന്റെ പക്ഷം. പ്രത്യേകിച്ചും, ലോകാരംഭം മുതൽ വിശ്വാസത്തിന്റെ സംരക്ഷകർ എന്നഭിമാനിക്കുന്ന സ്ത്രീകൾ താലിബാന്റെ ദൈവരാജ്യം വരാനായി മുട്ടിപ്പായി പ്രാർത്ഥിക്കണം. ഒത്തുപിടിച്ചാൽ മത്തുപിടിക്കും എന്നോ മറ്റോ അല്ലേ?

സ്ത്രീ എന്നാൽ എന്തെന്നു് താലിബാനു് അല്ലാഹു വ്യക്തമായി വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ടു്: പുരുഷനു് വേണ്ടപ്പോഴെല്ലാം മന്ദഹാസത്തോടെ പൂമുഖവാതിൽ മലർക്കെ തുറന്നു് വിധേയയാവാൻ കടപ്പെട്ട ലൈംഗികയന്ത്രം, കൺവെയർ ബെൽറ്റിൽ നിന്നെന്നപോലെ തുരുതുരാ മക്കളെ പ്രസവിക്കേണ്ട പ്രസവയന്ത്രം, ബേബിസിറ്റർ യന്ത്രം, തൂപ്പുകാരി യന്ത്രം, പാചകക്കാരി യന്ത്രം, സ്വന്തം ശരീരത്തിന്റെ 'സ്വയംഭരണാവകാശത്തിൽ' അഭിമാനിക്കുന്നതിനു് പകരം ആരെയോ പേടിച്ചു് പർദ്ദച്ചാക്കിൽ സ്വയം മൂടിക്കെട്ടാൻ വിധിക്കപ്പെട്ട അഭിശപ്ത ജന്മങ്ങൾ! ഏറിയാൽ എഴുപതോ എൺപതോ വർഷങ്ങൾ മാത്രം ജീവിക്കാൻ കഴിയുന്നതിനിടയിൽ തന്നെപ്പറ്റിയോ, ഈ ലോകത്തെപ്പറ്റിയോ അറിയാനോ ജീവിതം ബോധപൂർവ്വം ആസ്വദിക്കാനോ, അതിനുവേണ്ട വിദ്യാഭ്യാസം നേടാനോ അവകാശമില്ലാത്ത, യാതൊരുവിധത്തിലുമുള്ള സ്വയംനിർണ്ണയാവകാശവുമില്ലാത്ത കുറേ മനുഷ്യജന്മങ്ങൾ! ചുരുക്കത്തിൽ, പുരുഷനു് യഥേഷ്ടം പന്തുപോലെ തട്ടിക്കളിക്കാനായി അല്ലാഹു ഉണ്ടാക്കിവിട്ടിരിക്കുന്ന കുറേ റബ്ബർ പാവകൾ! പുരുഷന്റെ ഒരു ഉപഭോഗവസ്തു. അതായിരിക്കണം താലിബാന്റെ അഭിപ്രായത്തിൽ സ്ത്രീകൾ! അങ്ങനെ അല്ലെന്നു് പറയാൻ ആരെങ്കിലും ധൈര്യപ്പെട്ടാൽ അവരെ പരസ്യമായി തലവെട്ടിയോ കല്ലെറിഞ്ഞോ കൊല്ലാൻ താലിബാനു് ദൈവം വെളിപാടിലൂടെ അധികാരം നൽകിയിട്ടുണ്ടു്. അതാണു് താലിബാന്റെ ഭാഷയിൽ സമാധാനം.

സൃഷ്ടിച്ചപ്പോഴേ എന്തുകൊണ്ടു് അല്ലാഹു സ്ത്രീകളെ പർദ്ദയിൽ പൊതിഞ്ഞില്ല എന്നെനിക്കറിയില്ല. അല്ലാഹുവിന്റെ കൈവശം പർദ്ദ തയ്ക്കാൻ പറ്റിയ ചാക്കുതുണി ഇല്ലായിരുന്നിരിക്കാം. നിരപരാധികളായ മനുഷ്യരെ ബോംബിനു് ഇരയാക്കി നരകത്തിലേക്കയക്കുന്ന 'രക്തസാക്ഷികൾ' കാമവെറിപൂണ്ടു് സ്വർഗ്ഗത്തിൽ എത്തുന്നതും നോക്കി 'തുണിയും കോണകവും' ഇല്ലാതെ കാത്തിരിക്കുന്ന നിത്യകന്യകകൾ മാത്രമല്ലേയുള്ളു സ്വർഗ്ഗത്തിൽ! രാവിലെ മുതൽ വൈകിട്ടു് വരെയും വൈകിട്ടു് മുതൽ രാവിലെ വരെയും നിർത്താതെ തീറ്റയും കുടിയും ലിംഗം കൊണ്ടുള്ള റെസിപ്രൊക്കേഷനുമല്ലാതെ കാര്യമായ മറ്റു് കാര്യപരിപാടികളൊന്നുമില്ലാതെ വിശ്വാസികൾ മരണാനന്തരം 'ജീവിതം' ആസ്വദിക്കുന്ന പറുദീസയെ ആണല്ലോ നമ്മൾ സ്വർഗ്ഗം എന്നു് വിളിക്കുന്നതു്. മറ്റുവിധത്തിൽ പറഞ്ഞാൽ, ഭൂമിയിൽ വച്ചു് ചെയ്താൽ പാപവും പൈശാചികവും ആവുമായിരുന്ന കാര്യങ്ങൾ ദൈവത്തിന്റെ തിരുമുറ്റത്തു്, ദൈവത്തിന്റെ മൂക്കിനു് കീഴെ ലജ്ജയുടെ ഒരു നുറുങ്ങുപോലും ആവശ്യമില്ലാതെ ആടിത്തിമിർക്കുന്നതിനാണു് വിശ്വാസി ഭൂമിയിൽ വച്ചുതന്നെ ടിക്കറ്റുവാങ്ങുന്നതു്. "തൂറാത്തവൻ തൂറിയപ്പോൾ തീട്ടം കൊണ്ടു് ആറാട്ടു്" എന്നപോലെ വെറിപൂണ്ട അത്തരം അരങ്ങേറ്റങ്ങൾക്കിടയിൽ പർദ്ദയും തുണിയുമൊക്കെ തടസ്സമേ ആവൂ.

ഓ! ഞാൻ മറന്നു! ചില കാര്യങ്ങൾ മനുഷ്യരെ 'നയിക്കുന്നവർ' റ്റബൂ ആക്കിയിട്ടുണ്ടു്. അവ പറയാൻ മനുഷ്യർക്കു് അവകാശമില്ല. "ഞങ്ങൾ ഇവിടെ എങ്ങനെയോ എത്തിച്ചേർന്നു. ഇവിടത്തെ ഇരുപ്പു് സുഖകരമാണു്. ഞങ്ങൾക്കു് എന്നാളും ഇവിടെത്തന്നെ ഇരിക്കണം. അതു് സാദ്ധ്യമാവാൻ താഴെനിന്നു് ആർപ്പു് വിളിക്കുന്ന മനുഷ്യർ ചില കാര്യങ്ങൾ ഒരിക്കലും അറിയാതിരിക്കണം, പറയാതിരിക്കണം". മേൽത്തട്ടിന്റെ ഈ ലക്ഷ്യം നേടുന്നതിനാണു് റ്റബൂകൾ സൃഷ്ടിക്കപ്പെടുന്നതു്. അർഹതയില്ലാത്ത അധികാരശക്തി മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാനായി ഊതി ഉയർത്തുന്ന മിസ്റ്റിഫിക്കേഷന്റെ പുകമറ നീങ്ങിയാൽ ദൈവികതയുടെ ഒരുപാടു് ചില്ലുകൊട്ടാരങ്ങൾ തകർന്നു് വീഴും. അവിടങ്ങളിലെ സിംഹാസനങ്ങളിലും ഭദ്രാസനങ്ങളിലും ആസനസ്ഥരായവരുടെ ആസനങ്ങളിൽ ആയിരം മൊട്ടുസൂചികൾ തറച്ചുകയറുന്ന പോലുള്ള ഒരനുഭവമായിരിക്കും ഡീമിസ്റ്റിഫിക്കേഷൻ വഴി സംഭവിക്കുന്നതു്. സഹസ്രാബ്ദങ്ങളായി മതങ്ങളുടെ പുകമറയിലൂടെ മാത്രം കാര്യങ്ങൾ കണ്ടു് ശീലിച്ചവർക്കു് സ്വതന്ത്രചിന്തയുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം അസഹ്യമായിരിക്കും. അവർക്കു് സ്വാഭാവികമായും പഴയ അന്ധകാരം തന്നെയാവും ആകർഷണീയം. പക്ഷേ, മുന്നോട്ടു് പോകാൻ ആഗ്രഹിക്കുന്നവർക്കു് എല്ലാത്തരം പുകമറകളെയും നശിപ്പിച്ചുകൊണ്ടല്ലാതെ യാത്ര സാദ്ധ്യമാവില്ല.



സ്കൂളിൽ പോയതിന്റെ പേരിൽ അല്ലാഹുവിന്റെ ആരാച്ചാരന്മാർ ആസിഡ്‌ കോരിയൊഴിച്ചു് പൊള്ളിച്ച ഒരു പെൺകുട്ടിയുടെ മുഖം.
 

ദൈവം എന്ന കരുണാനിധി

October 5, 2009
ആഫ്രിക്കയിൽ നിന്നും ചില ചിത്രങ്ങൾ


ചെളിക്കുഴിയിൽ നിന്നും വെള്ളം ശേഖരിക്കുന്ന പെൺകുട്ടി


 

വെപ്പും കുടിയും കിടപ്പും പുറത്തുതന്നെ 


 

കാൽപാദം കഴുകൽ 'ചടങ്ങു്'

 
 

കാൽ കഴുകിയ 'വിശുദ്ധജലം' ശേഖരി...


Continue reading...
 

പ്രകൃതിഭംഗി

October 5, 2009

1. മഞ്ഞുമലകള്‍ക്കു് ദര്‍ശനം നല്‍കുന്ന സൂര്യന്‍
 

2. കുശലം പറയുന്ന കരയും കടലും

Continue reading...
 

യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

October 5, 2009

ഫ്ലോറിഡക്കാരിയായ Pamela Latrimore എന്നൊരു 42 വയസ്സുകാരിയുടെ തലച്ചോറു് Magnet Resonance Scanning-നു് വിധേയമാക്കിയപ്പോള്‍ ആ ചിത്രത്തില്‍ തലച്ചോറിന്റെ രണ്ടു് പാര്‍ശ്വങ്ങളുടെയും ഇടയിലായി അതാ ഇരിക്കുന്നു വിശുദ്...


Continue reading...
 

കാഴ്ചയിലെ മിഥ്യാബോധം

October 5, 2009
പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറില്‍ എത്തുന്ന കാര്യങ്ങളെ അതുവരെ അവിടെ സംഭരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളിലെ അനുയോജ്യമായവയുമായി താരതമ്യം ചെയ്യുന്നതുവഴിയാണല്ലോ നമ്മുടെ അനുഭവങ്ങളു...
Continue reading...
 

നവവത്സരാശംസകള്‍

October 5, 2009

എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹവും സമാധാനവും ഭാഗ്യവും നിറഞ്ഞ ഒരു പുതിയ വര്‍ഷം ആശംസിക്കുന്നു.

Continue reading...
 

മഞ്ഞുപെയ്യുംകാലം

October 5, 2009




Continue reading...
 

കന്യാചര്‍മ്മപരിശോധന

October 5, 2009
തെക്കേ ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു ഗോത്രത്തില്‍ വിവാഹം കഴിക്കാന്‍ പുരുഷന്‍ വധുവിന്റെ കുടുംബത്തിനു് പ്രതിഫലം നല്‍കണം. അതു് പത്തോ പതിനൊന്നോ പശുക്കള്‍ വരെ ആവാം. വധുവിന്റെ ...
Continue reading...
 

മനുഷ്യാവകാശം?

October 5, 2009
1. അമ്മയെ സഹായിക്കാന്‍ കല്ലുചുമക്കുന്ന പിഞ്ചുമകൾ






2. ജീവിക്കാന്‍ വേണ്ടി താങ്ങാനാവാത്ത കല്ലുകള്‍ ചുമക്കേണ്ടി വരുന്ന ബാലന്‍‍


 


മനുഷ്യാവകാശം ഇല്ലാത്തവര്‍:

അമ്മമാരും മക്കളും! ജീവിതത്തിന്...


Continue reading...
 

ശവംതീനിപക്ഷികള്‍ (Natural Waste Disposal)

October 5, 2009
അനോണി ആന്റണിയുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടണം എന്നൊരാശ! “ഒരാശയടക്കിയാല്‍ ഒരു പാപമോചനം” എന്നറിയാഞ്ഞിട്ടല്ല. മോചിക്കാന്‍ ഒന്നോ രണ്ടോ പാപമൊക്കെ ആയിരുന്നെങ്കില്‍ കടി...
Continue reading...
 
 

 

പോസ്റ്റുകള്‍ ഇതുവരെ 
 

 

 

 

 

 

 

 

ജാലകം

 

chintha.com