Posted by c.k.babu on Sunday, October 4, 2009
Under: കവിത
ഡിസംബര്‍മാസത്തിലെ തണുത്തസന്ധ്യകളിലൊന്നില്‍
മന്ദഹാസമൂടുപടത്തിനുപിന്നിലൊളിപ്പിച്ചവേദനയുമായി
നിന്റെനേത്രങ്ങള്‍ക്കുമാത്രംരചിക്കാന്‍കഴിയുന്നശൈലിയില്‍
കഴിഞ്ഞകാലങ്ങളിലെങ്ങോകൈമോശംവന്നതായി
കരുതേണ്ടിവന്ന എന്റെ ആത്മാവിന്റെ പ്രതലങ്ങളില്‍
ആര്‍ക്കും ആവശ്യമില്ലാതെപോയ ആ മങ്ങിയചുവരുകളില്
ഏകാന്തതയിലെ ജീവിതസ്പന്ദനങ്ങളുടെ താളാത്മകതയായി
അര്‍ത്ഥശൂന്യമായ അസ്തമയത്തില്നിന്നുള്ള മോചനമായി
വര്‍ണ്ണനാതീതമായ നിന്റെ സ്നേഹത്തിന്റെ വര്‍ണ്ണചിത്രങ്ങള്‍
എന്നില്‍ നീറുന്ന മുറിവുകളുണര്‍ത്തി നീ കുത്തിക്കുറിച്ചപ്പോള്‍
ഞാന്‍ ജീവിതസായൂജ്യത്തിന്റെ സ്വര്ഗ്ഗീയമേഖലകളില്
എന്നെമറന്നു് നിന്നിലലിഞ്ഞു് നിന്റെനിശ്വാസത്തിന്റെചൂടില്
നിന്റെ കദനത്തിന്റെകഥകള് എന്റേതാവുന്നതറിഞ്ഞു...
സ്നേഹിതേ നീയാണുഞാന്, നീയാണെന്ദുഃഖമിന്നുനിന്
തേങ്ങലെന്നക്ഷരങ്ങളിലുതിരുന്നതറിയുമോ നിന-
ക്കെന്നറിയില്ലെനിക്കെങ്കിലുമിതാ നിനക്കായി, നിനക്കായിമാത്രം
ചലിപ്പിക്കുന്നുഞാനെന് തൂലിക, യെന്ചേതനയി-
ലന്നുപതിഞ്ഞനിന് സുന്ദരരൂപമാണെന്വെളിച്ചമെന്
കരുത്തെനിക്കേകുന്ന സ്വപ്നവും ലക്ഷ്യമാം സത്യവും
വീഥികളെത്രചുവടുകളിന്നോളമുതിര്ന്നുവീണിനി
യെത്രചുവടുകള്കൂടിയെന്നറിയില്ലെനിക്കെങ്കിലുമാശിച്ചു
പോകുന്നു നാലഞ്ചുചുവടുകള്നിന്റെതാളത്തിലാവാന്
കുറച്ചുനാള്‍; മോഹിച്ചുപോയീനിന്നയനങ്ങളിലെഴുതിയ
ദുഃഖത്തിലുമീമോഹമലിഞ്ഞിരുന്നോമോഹിനീയാരാണു
ഞാന്‍; നിനക്കാരാധകനാവാനാവില്ലൊരിക്കലുമെങ്കിലും...
ജീവിതം ദുഃഖമാണെന്നറിയിച്ചവരല്ലെനിക്കാശ്രയമാനന്ദ-
മാശ്വാസമേകുവോര്, നിന്മന്ദഹാസമാണെന്നമൃതെന്
മൃതസഞ്ജീവനിയെന്നറിഞ്ഞനാള്മുതല് ഞാന്‍ ഞാ-
നായിമാറിയതൊന്നുമാത്രമാണിന്നെന്നിയന്ത്രകശക്തിയെന്
ജീവിതചക്രംതിരിക്കുംപ്രചോദനമെന്നാത്മനിര്വൃതി...
നീയെന്തുചെയ്കിലുമെങ്ങോട്ടുപോകിലുമെന്നുമെന്ചിന്തകള്-
ക്കുള്ളിലൊരേയൊരുപുഷ്പമേപൂക്കൂനിനക്കായിമാത്രം
വിരിയുമാപൂവിതളൊന്നുംകൊഴിയാതിരിക്കാനുണങ്ങാതിരിക്കാ-
നുണര്ന്നിരിക്കുംനിത്യമീഞാനുമെന്നില്നീമീട്ടിയദിവ്യരാഗങ്ങളും...
In : കവിത
Tags:
നഷ്ടസ്വർഗ്ഗം
blog comments powered by