നിരത്തിലെ മുഴക്കത്തില്‍ തിരക്കിലെ ഞെരുക്കത്തില്‍ ശ്വാസം മുട്ടി ചാവാതിരിക്കാന്‍ എനിക്കെന്നെ പൊളിച്ചുപണിയണം കൊത്തിനുറുക്കി പലതാക്കണം ഓരോരോ കഷണങ്ങളും വെവ്വേറെ പൊതിഞ്ഞു് ഒരു കുടത്തിലടയ്ക്കണം.
ഭാരങ്ങള്‍ സ്വയം ചുമക്കാന്‍ ഭാഗങ്ങള്‍ ബാദ്ധ്യസ്ഥരാണു്. അതിനവര്‍ തയ്യാറാവണം. അതിനുള്ള സമയമായി. അതിനാണീ കഷണിക്കല്‍. എന്നും അവരെ മുലയൂട്ടാന്‍ എനിക്കു് മനസ്സില്ല. ഞാനവരുടെ കാമധേനുവോ?
വിഷം കലരാത്ത ശുദ്ധവായു സ്വതന്ത്രമായി ശ്വസിക്കാന്‍, ഭയമില്ലാതെ ജീവിക്കാന്‍, എനിക്കു് ഞാനാവാന്‍, ഒരു വികേന്ദ്രീകരണം. അത്രമാത്രം....